27 April 2024 Saturday

പൊന്നാനി ബിയ്യത്ത് സ്വകാര്യ ബസ്സും ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്സ് വാനും കൂട്ടിയിടിച്ചു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ഒപ്പം സഞ്ചരിച്ച നാല് പേർക്ക് പരിക്കേറ്റു

ckmnews



പൊന്നാനി: ബിയ്യത്ത് സ്വകാര്യ ബസ്സും ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്സ് വാനും കൂട്ടിയിടിച്ചു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ഒപ്പം സഞ്ചരിച്ച നാല് പേർക്ക് പരിക്കേറ്റു.ബിയ്യം ചെറിയ പാലത്തിന് സമീപത്ത് ചൊവ്വാഴ്ച കാലത്ത് ഒമ്പത് മണിയോടെയാണ് അപകടം.പൊന്നാനിയിൽ നിന്ന് എടപ്പാളിലേക്ക് വരികയായിരുന്ന ബസ്  മിനി ഗുഡ്സ് ലോറിയിൽ ഇടിച്ചതോടെ ഗുഡ്സ് വാൻ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.അപകടത്തിൽ മരിച്ച അതിഥി തൊഴിലാളിയായ കൃഷണ എന്നയാൾ കെട്ടിട നിർമാണ തൊഴിലാളിയാണ്.പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന വാഹനത്തെ സ്വകാര്യ ബസ് മറികടക്കുന്നതിനിടിയിലാണ് അപകടം. ഗുഡ്സ് വാഹനത്തിന് പിറകിലിരുന്ന രണ്ടുപേരിൽ ഒരാളാണ് മരിച്ചത്.പരിക്കേറ്റവരെല്ലാം അതിഥി തൊഴിലാളികൾ ആണ്