ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ രോഗിയുമായി എത്തിയ സംഘം ജീവനക്കാർക്ക് നേരെ അക്രമം നടത്തിയതായി പരാതി.

ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ രോഗിയുമായി എത്തിയ സംഘം ജീവനക്കാർക്ക് നേരെ അക്രമം നടത്തിയതായി പരാതി.
ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ രോഗിയുമായി എത്തിയ സംഘം ജീവനക്കാർക്ക് നേരെ അക്രമം നടത്തിയതായി പരാതി.തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.പരിക്കേറ്റ നിലയിൽ എത്തിയ യുവാവിനോടൊപ്പം വന്നവർ ജീവനക്കാരോട് മോഷമായി പെരുമാറുകയും പിന്നീട് ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തെന്നാണ് പരാതി.ബൈക്ക് അപകടത്തിൽ പരിക്കേറ്റെന്ന് പറഞ്ഞ് എത്തിയ യുവാവിനോട് ഡോക്ടർ വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ മദ്യപിച്ചിട്ടുണ്ടോ എന്ന് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്.മറ്റേതെങ്കിലും ആശുപത്രിയിലേക്ക് പോവാമെന്ന് പറഞ്ഞ് ഇറങ്ങിയെങ്കിലും പരിക്കേറ്റ യുവാവിനൊപ്പം എത്തിയവർ ജീവനക്കാരെ അസഭ്യം പറയുകയും ചെയ്യുകയായിരുന്നുവെന്ന് ജീവനക്കാർ പരാതിയിൽ പറയുന്നുണ്ട്