26 April 2024 Friday

എ.ഐ ക്യാമറ അഴിമതി:ക്യാമറകൾക്ക് മുന്നിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

ckmnews

എ.ഐ ക്യാമറ അഴിമതി:ക്യാമറകൾക്ക് മുന്നിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു


പൊന്നാനി :എ.ഐ ക്യാമറകൾ സ്ഥാപിക്കാൻ  മാനദണ്ഡങ്ങൾ ലംഘിച്ച് കരാർ നൽകിയതിലൂടെ കോടികളുടെ അഴിമതി നടത്തിയ ഇടതു സർക്കാരിന്റെ ദുർ ഭരണത്തിനെതിരെയും,ജനങ്ങളുടെ മേൽ അമിതമായി  അടിച്ചേൽപ്പിക്കുന്ന നികുതി വർദ്ധനവിലൂടെ മന്ത്രി മന്ദിരങ്ങളടക്കം മോടി പിടിപ്പിക്കുകയും, യഥേഷ്ടം വിദേശ യാത്രകൾ നടത്തുകയും ചെയ്യുന്ന ജനദ്രോഹ സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ  എ.ഐ ക്യാമറയ്ക്ക് മുന്നിൽ  പ്രതിഷേധം സംഘടിപ്പിച്ചു.ക്യാമറക്ക് ഇരുവശവും നൂറ് മീറ്റർ അകലെയായി അഴിമതി ക്യാമറകളുടെ മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചു.പ്രതിഷേധ സമരം പൊന്നാനി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി.പി യൂസഫലി ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് ഷെബീർ ബിയ്യം അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. കെ.എ ബക്കർ,മണ്ഡലം ഭാരവാഹികളായ ട്രഷറർ സി.കെ അഷറഫ്, കെ.വി റഫീഖ്, എ.എ റഊഫ്,മുസ്‌ലിം ലീഗ് നേതാക്കളായ വി.വിഹമീദ്, വി.പി ഹസ്സൻ, റഫീഖ് തറയിൽ, കുഞ്ഞിമോൻ ഹാജി,യു.കെ അമാനുള്ള, മണ്ഡലം വൈറ്റ് ഗാർഡ്‌ ക്യാപ്റ്റൻ അൻസാർ പുഴമ്പ്രം, എ.ൻ ഫസലുറഹ്മാൻ പ്രസംഗിച്ചു.ഷഫീഖ് തച്ചുപറമ്പ്,കെ.എം മുഹ്സിൻ, അനസ് തെക്കേപ്പുറം,ജബ്ബാർ,ഷെമീർ ബാബു നേതൃത്വം നൽകി.