26 April 2024 Friday

എ ഐ ക്യാമറ അഴിമതി:ക്യാമറകൾക്ക് മുന്നിൽ മുസ്ലിം യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചു

ckmnews


എടപ്പാൾ :എ ഐ ക്യാമറകൾ സ്ഥാപിക്കാൻ മാനദണ്ഡങ്ങൾ ലംഘിച്ച് കരാർ നൽകിയതിലൂടെ വൻ അഴിമതി നടത്തിയ ഇടതു സർക്കാരിന്റെ അഴിമതി കൊള്ളക്കെതിരെയും,മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ധൂർത്തടിച്ച് വിലസുവാൻ വേണ്ടി ജനങ്ങളുടെ മേൽ അമിതമായി പെറ്റി അടിച്ചേൽപ്പിക്കുന്ന ഇടത് സർക്കാരിന്റെ ജനദ്രോഹ നടപടിയിലും പ്രതിഷേധിച്ച് തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ കാവിൽപടിയിൽ എ ഐ ക്യാമറയ്ക്ക് മുന്നിൽ കരിങ്കോടി നാട്ടി പ്രതിഷേധം സംഘടിപ്പിച്ചു.

 പ്രതിഷേധ സമരം തവനൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിപി ഹൈദരലി ഉദ്ഘാടനം ചെയ്തു.മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി മുജീബ് പൂളക്കൽ മുഖ്യപ്രഭാഷണം നടത്തി.യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് വിപി റഷീദ് അധ്യക്ഷത വഹിച്ചു.

 തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, സിദ്ധീഖ് മറവഞ്ചേരി, ഷാഫി തണ്ടിലം, വി പി അക്ബർ, സജീർ എംഎം, സി ശരീഫ്, ഷാഫി അയങ്കലം, ഷാനവാസ്‌ തണ്ടിലം,പിവി ഷുഹൈബ് ഹുദവി, സുലൈമാൻ മൂതൂർ,ഗഫൂർ മണൂർ,എംകെ മുജീബ്,ഗഫൂർ കണ്ടനകം, വിപി കമറുദ്ധീൻ,അസീസ് സിവി ,പിവി ജംഷീർ, അലി മോൻ, അജ്മൽ മൂതൂർ നേതൃത്വം നൽകി