Edappal
എടപ്പാൾ നെല്ലിശ്ശേരിയിൽ ഉറങ്ങികിടന്ന യുവതിയുടെ നാലര പവൻ തൂക്കം വരുന്ന മാല കവർന്നു

എടപ്പാൾ:നെല്ലിശ്ശേരിയിൽ ഉറങ്ങികിടന്ന യുവതിയുടെ നാലര പവൻ തൂക്കം വരുന്ന മാല കവർന്നു.നെല്ലിശ്ശേരി ഇക്കൂരത്ത് വളപ്പിൽ ഹംസയുടെ ഭാര്യ ഹാഫിറയുടെ കഴുത്തിൽ കിടന്ന നാലര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് മോഷ്ടാവ് വീടിനകത്ത് കയറി കവർന്നത്.തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.പുലർച്ചെ അഞ്ച് മണിയോടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു.സംഭവത്തിൽ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മലപ്പുറത്ത് നിന്ന് വിരലടയാള വിദഗ്തരും സംഭവ സ്ഥലത്ത് തെളിവെടുത്തു