Alamkode
ചങ്ങരംകുളത്ത് സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയുടെ എടിഎമ്മിൽ കവർച്ചാ ശ്രമം അലറാം അടിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു:പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളത്ത് സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയുടെ എടിഎമ്മിൽ കവർച്ചാ ശ്രമം
അലറാം അടിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു:പോലീസ് അന്വേഷണം തുടങ്ങി
ചങ്ങരംകുളം:സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയുടെ എടിഎമ്മിൽ കവർച്ചാ ശ്രമം. നരണിപ്പുഴ റോഡിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖക്ക് സമീപത്ത് പ്രവർത്തിക്കുന്ന എടിഎമ്മിൽ ആണ് ഞായറാഴ്ച പുലർച്ചെയോടെ മോഷണ ശ്രമം നടന്നത്. പുലർച്ചെ 01.45 ഓടെ നൈറ്റ് ഓഫീസർ എടിഎമ്മിലെ ബുക്കിൽ ഒപ്പുവച്ചു പോയതിന് ശേഷമാണ് സംഭവം.മുഖംമൂടി ധരിച്ച് എത്തിയ മോഷ്ടാവ് എടിഎം തുറക്കാൻ ശ്രമിച്ചതിൽ അലാറം മുഴങ്ങുകയായിരുന്നു.ഇതോടെ ശ്രമം ഉപേക്ഷിച്ച് ഇയാൾ രക്ഷപ്പെട്ടു.സംഭവത്തിൽ ബാങ്ക് ആധികൃതർ നൽകിയ പരാതിയിൽ ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചു