26 April 2024 Friday

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ പ്രവേശനോൽസവവും അനുമോദനവും സംഘടിപ്പിച്ചു

ckmnews

കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൽ പ്രവേശനോൽസവവും അനുമോദനവും സംഘടിപ്പിച്ചു


ചങ്ങരംകുളം:കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിലെ പ്രവേശനോൽസവം വർണാഭമായി നടന്നു.ആലങ്കോട് ഗ്രാമപഞ്ചായത്ത് അംഗം കെ.പി.ചന്ദ്രമതിയുടെ അധ്യക്ഷതയിൽ  പെരുമ്പടപ്പ് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി. രാമദാസ് ഉദ്ഘാടനം ചെയ്തു.എസ്എസ്എൽസി,പ്ളസ്ടു 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വവിദ്യാർത്ഥികളെ അനുമോദിച്ചു.പി.അഷിജ ശുചിത്വ ബോധവൽക്കരണ ക്ലാസ് എടുത്തു. പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ മധുര പലഹാര വിതരണം നടന്നു.പി.ടി.എ പ്രസിഡണ്ട് കെ.പി.സൂര്യനാരായണൻ, പ്രധാനാധ്യാപിക പി.ജി.ബിന്ദു,സി.ഗോവിന്ദൻകുട്ടി, പി.എം.കുഞ്ഞുകുട്ടി, സി.വത്സല ,പി.എം.രവീന്ദ്രൻ,എം.മുഹമ്മദാലി അഞ്ജന സൂര്യൻ,വൈഷ്ണവ് ,ഹിബ നസ്റിൻ, ടി.രതീഷ്,  സജി.കെ.ചിന്നൻ,എന്നിവർ പ്രസംഗിച്ചു.