26 April 2024 Friday

മേൽപ്പാലം പണിയുടെ ഇഴഞ്ഞ് നീങ്ങൽ; വ്യാപാരി വ്യവസായി ഏകോപന സമതി പ്രതിഷേധ ബാനർ തീർത്തു

ckmnews




എടപ്പാൾ: മേൽപ്പാലം പണിയുടെ മന്ദഗതിയിൽ പ്രതിഷേധിച്ച് വ്യാപാരികൾ പ്രതിഷേധ ബാനർ തീർത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി എടപ്പാൾ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലായിരുന്നു  വ്യത്യസ്തമായ സമര രീതി.

മേൽപാലം നിർമാണം സമയ ബന്ധിതമായി പൂർത്തീകരിക്കുക, നിർമാണം നടക്കുന്ന ദിവസം മാത്രം റോഡ് അടച്ചിടുക, സമീപ ബൈപ്പാസ് റോഡുകൾ ഗതാഗത യോഗ്യമാക്കുക, തുടങ്ങിയ  ആവശ്യങ്ങൾ വെച്ച്  രണ്ടാം ഘട്ട സമരത്തിന് തുടക്കം കുറിച്ചത്. സ്ഥാപന ഉടമകളും ജീവനക്കാരും ഷോപ്പിനു മുന്നിൽ ഭീമൻ ബാനറിൽ "ജീവിക്കാനായ്‌   വ്യാപാരികൾ " മുദ്രാവാക്യമുയർത്തിയാണ് സമരത്തിൽ പങ്കെടുത്തത്. എം ശങ്കരനാരായണൻ്റെ അദ്ധ്യക്ഷതയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഇ.പ്രകാശ് സമരപരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.അസീസ്, ടി.എം. ബൈനേഷ്, ഫിറ്റ് വെൽ ഹസ്സൻ, ശബരി വേലപ്പൻ,ഷുഹൈബ് നാസ്, മിഥുൻ അനശ്വര, മുഹസിൻ, നാസർ കോട്ടൻസൂക്ക്,  ഫക്രുദ്ദീൻ, അക്ബർ സൗഭാഗ്യ, സക്കീർ പ്ലസ് പോയൻ്റ് തുടങ്ങിയവർ നേതൃത്വം നൽകി