26 April 2024 Friday

പൊതുകിണർ നവീകരണ പ്രവൃത്തിയിൽ അഴിമതി ആരോപണവുമായി നാട്ടുകാർ

ckmnews

പൊതുകിണർ നവീകരണ പ്രവൃത്തിയിൽ അഴിമതി ആരോപണവുമായി നാട്ടുകാർ


ചങ്ങരംകുളം:പൊതുകിണർ നവീകരണ പ്രവൃത്തിയിൽ അഴിമതി ആരോപണവുമായി നാട്ടുകാർ രംഗത്ത്.നന്നംമുക്ക്‌ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ പഞ്ചായത്ത്‌ ഫണ്ടുപയോഗിച്ച്‌ നിർമ്മിച്ച പൊതുകിണർ നവീകരണത്തിലാണ് അഴിമതി ആരോപണം.15 ഓളം കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന കിണറിന്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയാകാത്തത് മൂലം ഈ കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാത്ത അവസ്ഥയാണെനും നാട്ടുകാർ ആരോപിക്കുന്നു.സംഭവത്തിൽ പ്രതിഷേധവുമായി  മുന്നോട്ട്‌ പോകുവാനാണ് തീരുമാനമെന്ന് നാട്ടുകാർ പറഞ്ഞു