26 April 2024 Friday

ഹാജിമാർക്ക് യാത്രയയപ്പ് നൽകി

ckmnews


ചങ്ങരംകുളം:വളയംകുളം പ്രദേശത്തു നിന്നും ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴി പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്ന ഹാജിമാർക്ക് കെഎൻഎം വളയംകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സമുചിതമായ യാത്രയപ്പ് നൽകി.കെ എൻ എം സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ പിപിഎം അഷ്റഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ

കെ വി മുഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് അംഗം ഷെരീഫ് 

വി.എം മൊയ്തു,സലിം കോക്കൂർ,എംവി സാലിഹ്,സി വി ഹുസൈൻ എന്നിവർ പ്രസംഗിച്ചു.കെ വി മമ്മു,വി പി മൂസ എന്നിവർ മറുപടി പ്രസംഗം നടത്തി