26 April 2024 Friday

കര്‍ഷകദ്രോഹ ബില്‍ കത്തിച്ച് അഖിലേന്ത്യ കിസാന്‍ കോണ്‍ഗ്രസ്സ്

ckmnews


എടപ്പാൾ:സാധാരണക്കാരായ  കർഷകരെ ചൂഷണം ചെയ്ത് കുത്തക കോർപ്പറേറ്റ് കമ്പനികൾക്ക് നാടിൻ്റെ സമ്പത്ത്  തീറെഴുതി കൊടുത്ത കേന്ദ്ര സർക്കാരിൻ്റെ നെറികെട്ട നയത്തിനെതിരെ അഖിലേന്ത്യാ കിസാൻ കോൺഗ്രസ് തവനൂർ നിയോജകമണ്ഡലം കമ്മിറ്റി "പാടവരമ്പത്ത്  പ്രതിഷേധം" സമരജ്വാല  സംഘടിപ്പിച്ചു

കെപി കുഞ്ഞുട്ടിയുടെ  അധ്യക്ഷതയിൽ നടന്ന പ്രതിഷേധം കരീം പോത്തന്നൂർ  ഉദ്ഘാടനം ചെയ്തു. സുനിൽ പണിക്കർ, അഖിൽ വിജയ്, റാഷിദ് പോത്തനൂർ, സി മോഹൻദാസ് , ഫൈസൽ നാലകത്ത്,  വി കെ വിശ്വനാഥൻ, എവി സാഹിർ , പ്രശാന്ത് സിപി, കെ പി മുസ്തഫ,  അൻവർ ടിവി, സജി പി  പി, എന്നിവർ പങ്കെടുത്തു സംസാരിച്ചു......