26 April 2024 Friday

സ്വര്‍ണ്ണക്കടത്ത്:യൂത്ത് ലീഗ് ജനകീയ പ്രതിഷേധം നടത്തി

ckmnews



എടപ്പാൾ :സ്വര്‍ണ്ണക്കള്ളക്കടത്ത്, മയക്കുമരുന്ന് മാഫിയകളുമായി സര്‍ക്കാരിനും മന്ത്രിമാര്‍ക്കും അവിഹിത ബന്ധമാണെന്നാരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് വട്ടംകുളം പഞ്ചായത്ത്‌ കമ്മിറ്റി വട്ടംകുളത്ത് ജനകീയ പ്രതിഷേധം നടത്തി.പ്രതിഷേധം സമരം തവനൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി വിവിഎം മുസ്തഫ ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ എംകെ മുജീബ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ യൂത്ത് ലീഗ് കൗണ്സിലർ പത്തിൽ സിറാജ്, പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി പിവി ഷുഹൈബ് ഹുദവി, എം.എസ്.എഫ് ജില്ലാ സെക്രട്ടറി ഹസ്സൈനാർ നെല്ലിശ്ശേരി, പഞ്ചായത്ത്‌ ട്രഷറർ സജീർ എംഎം,മൻസൂർ മരയംങ്ങാട്ട്, സുലൈമാൻ മൂതൂർ, സാദിക്ക് പോട്ടൂർ, ഗഫൂർ മാണൂർ,സാഹിർ മാണൂർ,ഇജാസ് എംകെ,  ഷഹീർ മൂതൂർ, ഫാറൂഖ് നെല്ലിശ്ശേരി, കെവി അഫ്സൽ, മുസ്തഫ കരിമ്പനക്കൽ,മുസ്‌ലിഹ് പോട്ടൂർ, സൽമാൻ പത്തിൽ എന്നിവർ നേതൃത്വം നൽകി