26 April 2024 Friday

പൊന്നാനിയിലും പുന്നയൂര്‍കുളത്തും കോവിഡ് മരണം

ckmnews


പൊന്നാനി:കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ പുന്നയൂര്‍ക്കുളം സ്വദേശിയായ 70 കാരനും പൊന്നാനി കടവനാട് സ്വദേശിയും മരിച്ചു.പൊന്നാനി നഗരസഭ പരിധിയിൽ വാർഡ് 25 ലെ താമസക്കാരനും,പുതുപൊന്നാനി കടവനാട് സ്വദേശിയുമായ തോട്ടുവളപ്പിൽ ഷണ്മുഖൻ ആണ് ചികിത്സയില്‍ ഇരിക്കെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചത്.ഷുഗർ ബാധിതനായി പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇദ്ദേഹത്തെ പിന്നീട് ഇമ്പിച്ചിബാവ മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്തിരുന്നു.പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.പുന്നയൂർകുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ ഒമ്പതാം വാര്‍ഡിലെ പരൂർ ഡ്രീം പാലസിന് സമീപം താമസിക്കുന്ന പള്ളത്തയിൽ കുഞ്ഞുമോൻ(70)ആണ് കൊവിഡ് ബാധിച്ച് മരിച്ച പുന്നയൂര്‍കുളം സ്വദേശി.