26 April 2024 Friday

മഴക്കാല പൂർവ്വ ശുചീകരണ പരിപാടിക്ക് തുടക്കം കുറിച്ചു

ckmnews


ചങ്ങരംകുളം:എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ശ്രമദാന ശുചീകരണ പരിപാടിയുടെ ഭാഗമായി മഴക്കാലപൂർവ്വ ശുചീകരണത്തിന് തുടക്കം കുറിച്ചു.എറവറാംകുന്ന്  പ്രദേശത്തെ തോടുകളും,റോഡിന്റെ ഇരുവശവും ആണ് ക്ലബ്ബ് പ്രവർത്തകർ ശുചീകരിച്ചത്.പ്രദേശം പ്ലാസ്റ്റിക്  മുക്തമാക്കുക  എന്ന ലക്ഷ്യത്തോടെ ആണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രദേശത്തു നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ

പത്തിലധികം  ചാക്കുകളിൽ  ശേഖരിച്ചു.പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കണമെന്ന് ക്ലബ്ബ് പ്രവർത്തകർ ആവശ്യപ്പെട്ടു.പരിപാടിക്ക്  മൂസ ഇ എം,സബാഹുസ്സലാം. ഇ. എ, ഷബീഹ് ഇ എച്ച്, സുഹൈർ എറവറാംകുന്ന്, ഷാഹിർ ഇ എച്ച്, ഫസീഹ് ഇ എസ്, ഫിയാസ് ഇഎം, ഷമീം എൻ എസ്, റബീബ് കെ ബി, മൻസൂർ ഇഎം,  ഹഫീസ് ടി.വി, നസീഹ് ഇ എസ്, ഷബീബ് ടി എസ്, എന്നിവർ നേതൃത്വം നൽകി.