09 May 2024 Thursday

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം:വിപണി സജീവമാക്കാൻ തയ്യാറെടുത്ത് വ്യാപാരികൾ

ckmnews


എടപ്പാൾ: സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വിപണി സജീവമാക്കാൻ തയ്യാറെടുക്കുകയാണ് വ്യാപാരികൾ. ഓരോ ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ  വിപണിയിൽ എത്തിച്ചാണ്  വ്യാപാരികൾ  കച്ചവടം സജീവമാക്കാൻ ഒരുങ്ങുന്നത്. പേന പെൻസിൽ സ്ലൈറ്റ്  നോട്ടുമുക്ക്  ബാഗ് കുട ചോറ്റുപാത്രം  വാട്ടർ ബോട്ടിൽ  ഇവയാണ് വ്യത്യസ്തമായ വിലയിലും വർണ്ണത്തിലും വിപണിയിൽ ഉള്ളത്.