26 April 2024 Friday

ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളം; 67,069 പേർക്കുകൂടി പട്ടയം നൽകി സർക്കാർ

ckmnews

ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളം; 67,069 പേർക്കുകൂടി പട്ടയം നൽകി സർക്കാർ


തിരുവനന്തപുരം:ഭൂരഹിതരില്ലാത്ത കേരളമെന്ന സ്വപ്നത്തിലേക്കു മുന്നേറി സംസ്ഥാന സർക്കാർ. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂരഹിതർക്കു കൂടി പട്ടയം വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ഇതോടെ കഴിഞ്ഞ ഏഴു വർഷംകൊണ്ട് 2.99 ലക്ഷത്തോളം പട്ടയങ്ങളാണ്  ഭൂരഹിതകർക്ക് വിതരണം ചെയ്തത്. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷം 54,535 പട്ടയങ്ങളാണു നൽകിയത്. പിന്നീട്, രണ്ടു വർഷത്തിനുള്ളിൽ മാത്രം 1.22 ലക്ഷത്തിലധികം പട്ടയങ്ങളും നൽകി.