09 May 2024 Thursday

എസ്.വൈ.എസ്ഗ്രാമസഞ്ചാരം എടപ്പാൾ സോണിൽ സ്വീകരണം നൽകി

ckmnews


എടപ്പാൾ:"യുവജനങ്ങളുടെ നാട്ടുവർത്തമാനം" എന്ന പ്രമേയത്തിൽ എസ് വൈ എസ്

സംസ്ഥാന സാരഥികൾ നടത്തുന്ന  ഗ്രാമ സഞ്ചാരത്തിനു എടപ്പാൾ സോണിൽ സ്വീകരണം നൽകി.നെല്ലിശ്ശേരിയിൽ നടന്ന സംഗമത്തിൽ

സംസ്ഥാന സെക്രട്ടറിമാരായഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, കെ.അബ്ദുൽ കലാം മാവൂർ, എം.എം ഇബ്റാഹിം ത്യശൂർ, വിഷയാവതരണം നടത്തി. 

സയ്യിദ് ജലാലുദ്ധീൻ തങ്ങൾ വൈലത്തൂർ, സയ്യിദ് അബ്ദുൽ കരീം തങ്ങൾ, സിറാജുദ്ധീൻ സഖാഫി തൃശൂർ, ഫഖ്റുദ്ധീൻ സഖാഫി, ബശീർ രണ്ടത്താണി 

 നജീബ് അഹ്സനി മാണൂർ

 ആസിഫ് തണ്ടലം

അബ്ദുൽ കരീം ഹാജി കാലടി എന്നിവർ സംബന്ധിച്ചു.

യൂണിറ്റ് സന്ദർശന ഭാഗമായി കളാച്ചാൽ യൂണിറ്റിൽ സുബഹി നിസ്കാര ശേഷം നടന്ന നസ്വീഹത്തിനും സൗഹൃദ സന്ദർശനത്തിനും  സയ്യിദ് തുറാബ് തങ്ങൾ തലപ്പാറ, ഫഖ്റുദ്ധീൻ സഖാഫി നേതൃത്വം നൽകി. നീലിയാട് യൂത്ത് സ്ക്വയർ സമർപ്പണവും നേതാക്കൾ നിർവഹിച്ചു.