26 April 2024 Friday

കെ സി ഇ എഫ് പൊന്നാനി താലൂക്ക് കമ്മിറ്റി നിവേദനം നൽകി

ckmnews


പൊന്നാനി: സഹകരണസംഘം ജീവനക്കാരോട് കേരള ഗവ കാണിക്കുന്ന അവഗണനയും അനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന നയങ്ങൾ പരിഹരിക്കന്നതിനു ഗവർമെന്റിൽ സമ്മർദ്ദം ചെലുത്തുന്നതിനായി കെ സി ഇ എഫ് പൊന്നാനി താലൂക്ക് കമ്മിറ്റി പ്രതിപക്ഷ നേതാവ് വി ഡി സതീശനു ജില്ലാ യൂ ഡി എഫ് ചെയർമാൻ പി ടി അജയ് മോഹന്റെ സാനിധ്യത്തിൽ നിവേദനം നൽകി..  താലൂക്ക് പ്രസിഡന്റ്‌ ടി വി ഷബീർ, രാജാറാം പി, നൂറുദ്ധീൻ പി, സുനിൽ കുമാർ എം, സോമവർമ ആർ, സവിത കെ, ജാസിയ ടി പി, പ്രജീഷ് സി കെ, ദിനേശൻ ചങ്ങരംകുളം, വിവേക് ഗോപാൽ, മുഹമ്മദ്‌ അഷ്‌റഫ്‌, ബജിത്ത് മാറഞ്ചേരി, പ്രദീപ്‌ കളരി പറമ്പിൽ, രജനി എന്നിവർ നേതൃത്വം നൽകി. ഒന്നര വർഷോത്തളമായി നൽകാൻ ഉള്ള സാമൂഹ്യ സുരക്ഷ പെൻഷൻ ഇൻസെന്റീവ് നൽകുക,യാതൊരു തരത്തിലും ഗവർമെന്റിനു ബാധ്യത വരാത്ത സഹകരണ സംഘം ജീവനക്കാരുടെ ലീവ് സറണ്ടർ നിയന്ത്രണം നീക്കുക, കുടിശിക ഡി എ അനുവദിക്കുക എന്നി ആവിശ്യങ്ങളാണ് നിവേദനത്തിൽ ആവിശ്യപെട്ടിട്ടുള്ളത്..  ഈ വിഷയങ്ങൾ ഗവ തലത്തിൽ ഉന്നയിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.