09 May 2024 Thursday

സ്വിം തരൂർ പദ്ധതി:കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ കുളത്തിലിറങ്ങി എംഎൽഎ പി.പി.സുമോദ്

ckmnews



തരൂർ:കുട്ടികളെ നീന്തൽ പരിശീലിപ്പിക്കാൻ തരൂർ എം.എൽ.എ. പി.പി. സുമോദ് കുളത്തിലിറങ്ങിയത് കുട്ടിക്കൾക്ക് വേറിട്ട കാഴ്ചയായി.നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന സ്വിം തരൂർ പദ്ധതിയുടെ ഭാഗമായാണ് പി.പി.സുമോദ് എം. എൽ.എ. പരിശീലക വേഷ ത്തിൽ കുളത്തിലിറങ്ങിയത്.പദ്ധതിയുടെ ഭാഗമായി കിഴക്കഞ്ചേരി മമ്പാട് കറ്റുക്കുളങ്ങര കുളത്തിൽ ഉദ്ഘാടനത്തിനെത്തിയ എം. എൽ. എ. മറ്റ് പരിശീലകർക്കൊപ്പം പരിശീലകനായി മാറി.തരൂർ മണ്ഡലത്തിൽ ആരംഭിച്ച പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം വി. പ്രേമലത, പഞ്ചായത്തംഗം രതിക മണി കണ്ഠൻ, പരിശീലകരായ വി.എസ്. സ്മിനേഷ്കുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.ഏഴ് വയസ്സ് മുതൽ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള നൂറോളം കു ട്ടികൾക്കാണ് സൗജന്യ പരി ശീലനം നൽകുന്നത്.കുത്തന്നൂർ വാഴക്കോട്ടിലും കിഴക്കഞ്ചേരി മമ്പാട്ടിലുമാണ് പരിശീലന കേന്ദ്രങ്ങൾ. നിരവധി കുട്ടികളാണ് പദ്ധതിയിൽ പങ്കാളികളാക്കുന്നത്.