09 May 2024 Thursday

എടപ്പാൾ ബി.എസ്.എൻ.എൽ ഓഫീസിന് എതിർവശത്തുള്ള പറമ്പിൽ ഉപയോഗിച്ച സിറിഞ്ചുകൾ വ്യാപകമായി ഉപേക്ഷിച്ച നിലയിൽ

ckmnews

എടപ്പാൾ ബി.എസ്.എൻ.എൽ ഓഫീസിന് എതിർവശത്തുള്ള പറമ്പിൽ ഉപയോഗിച്ച സിറിഞ്ചുകൾ വ്യാപകമായി ഉപേക്ഷിച്ച നിലയിൽ


എടപ്പാൾ തൃശൂർ റോഡിൽ ബി.എസ്.എൻ.എൽ ഓഫീസിന് എതിർവശത്തുള്ള സ്വകാര്യ വ്യക്തിയുടെ ക്വാർട്ടേഴ്സുകൾ നിൽക്കുന്ന പറമ്പിലാണ് ഉപയോഗിച്ച പെൻസിലിൻ സിറിഞ്ചുകൾ വ്യാപകമായി ഉപേക്ഷിച്ച നിലയിൽ കണ്ടത്.ഇതിന് സമീപത്തു തന്നെ മൃഗങ്ങൾക്കുപയോഗിക്കുന്ന മരുന്നുകളുടെ കുപ്പികളും ലേബൽ കീറി കളഞ്ഞ കുപ്പികളും ഇവിടെ കണ്ടെത്തി.എന്നാൽ ഈ പറമ്പിന് സമീപത്ത് മെഡിക്കൽ സ്റ്റോറുകളോ, മറ്റ് ക്ലിനിക്കുകളോ ഇല്ലാത്തതാണ് പരിസരവാസികളെ ആശങ്കപ്പെടുത്തുന്നത്.ഉപയോഗിച്ച പഴയതും പുതിയതുമായ നിരവധി സിറിഞ്ചുകളാണ് ഇവിടെ ഉപേക്ഷിച്ചിട്ടുള്ളത്.മൃഗങ്ങളുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നുകളാണ് ഇത്. ഇവിടെ നിന്നും  കൈനോസെലെൻ എന്ന ഇൻഞ്ചക്ഷൻ്റെ ഒഴിഞ്ഞ കുപ്പി ലഭിച്ചിട്ടുണ്ട്. പന്തയ കുതിരകളുടെയും മറ്റും മസിലുകൾ തളരാതിരിക്കാനായി നൽകുന്ന സെലീനിയവും, വൈറ്റമൻ ഇ യും അടങ്ങിയ മരുന്നാണ്.ഇത്  മനുഷ്യനിൽ ഉപയോഗിക്കുന്നതിന് നിരോധനമുണ്ടെങ്കിലും മസിലുകളുടെ വളർച്ചക്ക് രഹസ്യമായി മനുഷ്യരും ഇത് ഉപയോഗിക്കുന്നതായാണ് പറയപ്പെടുന്നത്. എന്നാൽ ഇത് ഭാവിയിൽ ശാരീരികമായി പല ബുദ്ധിമുട്ടുകൾക്കും ഇടയാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.