27 April 2024 Saturday

മാലിന്യ മുക്ത കേരളം:പൊന്നാനി നഗരസഭ അവലോകന യോഗം ചേർന്നു

ckmnews

മാലിന്യ മുക്ത കേരളം:പൊന്നാനി നഗരസഭ അവലോകന യോഗം ചേർന്നു


എടപ്പാൾ: മാലിന്യ മുക്ത കേരളം  ക്യാമ്പയിന്റെ

ഭാഗമായി  പൊന്നാനി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കേണ്ട കർമ്മ

പദ്ധതികളെ സംബന്ധിച്ച്  ചർച്ച ചെയ്യാൻ പി നന്ദകുമാർ എം എൽ എയുടെ അധ്യക്ഷതയിൽ പൊന്നാനി നഗരസഭ

കൗൺസിൽ ഹാളിൽ വെച്ച്

അവലോകന യോഗം ചേർന്നു.2025 ഓടെ "നവകേരളം വൃത്തിയുള്ള കേരളം ,വലിച്ചെറിയൽ  മുക്ത കേരളം"എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി അടിയന്തിരം ,ഹ്രസ്വകാലം ദീർഘകാലം എന്ന ക്രമത്തിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് സമയ ബന്ധിതമായി നടപ്പിലാക്കും മുഴുവൻ വാർഡുകളിലും ജനകീയ പങ്കാളിത്തത്തോടെ കർമ്മ സമിതികൾ രൂപീകരിച്ച് മാലിന്യമുക്ത

പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ചിട്ടയായി സംഘടിപ്പിക്കാനും  മെയ് 15 നുള്ളിൽ

തോടുകൾ ,പൊതുവഴികൾ ,ഡ്രൈനേജുകൾ എന്നിവ മാലിന്യമുക്തമാക്കാനും ധാരണയായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,

വാർഡ്‌ തല വികസന സമിതികൾ,റസിഡന്റ് അസോസിയേഷനുകൾ ,ക്ലബുകൾ, സർക്കാരിന്റെ വിവിധ വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവർത്തങ്ങൾക്കാണ്  ഊന്നൽ നൽകുന്നത്.യോഗത്തിൽ പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്ത് ,പെരുമ്പടപ്പ്  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

അഡ്വ.ഇ.സിന്ധു ,ആലംകോട് പഞ്ചായത്ത്‌ പ്രസിഡന്റ് കെവി.ഷെഹീർ , നന്നംമുക്ക്

പഞ്ചായത്ത് പ്രസിഡന്റ് മിസ്റിയ സൈഫുദ്ധീൻ, പെരുമ്പടപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ് ബിനീഷ മുസ്തഫ ,വെളിയംകോട് പഞ്ചായത്ത്‌ പ്രസിഡന്റ്

ഷംസു കല്ലാട്ടേൽ,മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ ,

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ പ്രീതി , ശുചിത്വ മിഷൻ

ജില്ലാ കോർഡിനേറ്റർ ഹൈദ്രോസ്

എന്നിവർ സംസാരിച്ചു