26 April 2024 Friday

12 കോടിയുടെ തിരുവോണ ബംബര്‍ നറുക്കെടുപ്പ് നാളെ നടക്കും

ckmnews


എടപ്പാൾ: സംസ്ഥാന സർക്കാറിൻ്റെ തിരുവോണ ബംബർ ലോട്ടറി നറുക്കെടുപ്പ് നാളെ.കോവിഡ് പ്രതിസന്ധിയിലും ടിക്കറ്റ്  വിൽപ്പന തകൃതിയായി തന്നെ മിക്ക കടകളിലും ടിക്കറ്റ് തീർന്ന് തുടങ്ങി. മറ്റ് ടിക്കറ്റുകളെ അപേക്ഷിച്ച് ബംബർ ടിക്കറ്റുകൾക്ക്  വൻ ഡിമാൻ്റാണ് അനുഭവപ്പെടുന്നതെന്ന് അമ്മ ലോട്ടറി ഏജൻസീസ് ഉടമ വാസു പറയുന്നു.


12 കോടി രൂപ ഒന്നാം സമ്മാനം .  6 പേർക്ക് ഒരു കോടി രൂപ വീതമാണു രണ്ടാം സമ്മാനം– ∙ മൂന്നാം സമ്മാനം– 10 ലക്ഷം രൂപ വീതം 12 പേർക്ക് ∙ ചെറിയ തുകയുടെ ഒട്ടേറെ സമ്മാനങ്ങൾ‌ വേറെയുമുണ്ട്ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കോടിപതിക്കായി ജില്ലയിൽ ഇതുവരെ വിറ്റഴിഞ്ഞത് 17.46 കോടി രൂപയുടെ 5.82 ലക്ഷം ടിക്കറ്റുകൾ. ഇന്ന് 18,000 ടിക്കറ്റുകൾ കൂടി വിൽപനയ്ക്കെത്തും. ടിക്കറ്റ് വില 300 രൂപ. കോവിഡ് വ്യാപനത്തിനിടയിലും ജില്ലയിൽ ഭാഗ്യക്കുറി വിൽപനയിൽ കാര്യമായ തടസ്സമുണ്ടായില്ല.