09 May 2024 Thursday

വട്ടംകുളം പഞ്ചായത്ത് ബോർഡ് യോഗം ചേർന്നു അനുശോചനം രേഖപ്പെടുത്തി

ckmnews



എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ ബോർഡ് അംഗങ്ങൾ ഹരിത കർമസേന പഞ്ചായത്ത്‌ ജീവനക്കാർ  കുടുംബശ്രീ അംഗങ്ങൾ സി ഡി എസ് പ്രവർത്തകർ എന്നിവർ ചേർന്നു ഹരിത കർമസേന മുതിർന്ന കർമ ചാരിയായിരുന്ന സുബൈദയുടെ നിര്യാണത്തിൽ അനുശോചിച്ചു.പഞ്ചായത്തിൽ ശുചീകരണ രംഗത്ത് പ്രതിഫലം ഇല്ലാത്ത കാലം തൊട്ടു തന്നെ  നിസ്വാർത്ഥ സേവനം കൊണ്ട് വ്യക്തി മുദ്ര പതിപ്പിച്ച എല്ലാവരാലും സുബൈതാത്ത എന്ന സ്നേഹപ്പേരിൽ അറിയപ്പെട്ടിരുന്ന അവർ ഹരിത കർമസേനയിലെ അംഗങ്ങളിൽ ഏറെ നല്ല ഓർമ്മകൾ അവശേഷിപ്പിച്ചു കൊണ്ടാണ് കർമരംഗത്തുനിന്നു വിട വാങ്ങിയത്. എല്ലാവർക്കും വഴികാട്ടിയായി ഊർജം നൽകി മുന്നിൽനിന്ന് നയിച്ച സുബൈതാത്ത, മരണം വരേ തന്റെ സേവന മേഖലയിൽ കുറെ നല്ല ഓർമ്മകൾ ശേഷിപ്പിച്ചാണ് കാല യവ്വനികക്കുള്ളിൽ മറഞ്ഞതെന്നും,അവരുടെ വിയോഗം നികതനാവാത്ത വിടവാണ് എന്നും, അവരുടെ കർമ രംഗത്തെ സ്മരണ നിലനിർത്താൻ അവരുടെ പേരിൽ "സുബൈദ മെമോറിയൽ അവാർഡ് "ഏർപ്പെടുത്തണമെന്നും അനുശോചന യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു,അവർ മാർഗദർശനം ചെയ്ത വഴികളിലെ വെളിച്ചം കെടാതെ സൂക്ഷിക്കാൻ ഹരിത കർമ സേനയും,ഭരണ സമിതിയും, പഞ്ചായത്ത്‌ ജീവനക്കാരും ശ്രദ്ധലുക്കളായിരിക്കുംബോട്ട് അപകടത്തിൽ പെട്ടു മരണപ്പെട്ട മുഴുവൻ കുടുംബംഗ ങ്ങളുടെയും ദുഃഖത്തിൽ പങ്ക് ചേർന്നു കൊണ്ട് അനുശോചനം രേഖപ്പെടുത്തി,പ്രസിഡന്റ്‌ മജീദ് കഴുങ്കിലിന്റെ അധ്യക്ഷതയിൽ, എം എ, നജീബ് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മൻസൂർ മരയങ്ങാട്ട്,മെമ്പർ പുരുഷോത്തമൻ, മുൻ പ്രസിഡന്റ്‌ ശ്രീജ പാറക്കൽ,സെക്രട്ടറി ഹരിദാസ്, സി ഡി എസ്, പ്രസിഡന്റ്‌ കാരത്യയനി, സതീഷ് (ഹെഡ് ക്ലാർക്ക് )ഐ, ആർ, ടി, സി, കോർഡിനേറ്റർ ഭരതൻ, തുടങ്ങിയവർ അനുശോചന പ്രസംഗം നിർവഹിച്ചു,