26 April 2024 Friday

പൊന്നാനിയിലെ ടൂറിസ്റ്റ് ബോട്ടുകളും കർശന പരിശോധനക്ക് വിധേയമാക്കണം:കോൺഗ്രസ് നേതാക്കൾ

ckmnews

പൊന്നാനിയിലെ ടൂറിസ്റ്റ് ബോട്ടുകളും കർശന പരിശോധനക്ക് വിധേയമാക്കണം:കോൺഗ്രസ് നേതാക്കൾ


പൊന്നാനി:താനൂരിലെ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ പെന്നാനി കർമ്മ റോഡിൽ നിന്ന് ആരംഭിക്കുന്ന ടൂറിസ്റ്റ് ബോട്ടുകളുടെ സുരക്ഷ

ഉറപ്പ് വരുത്തണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.മുൻ എം.പി.സി. ഹരിദാസ്, കെ.പി. സി.സി.അംഗം വി.സെയ്തു മുഹമ്മത് തങ്ങൾ, ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, മണ്ഡലം പ്രസിഡണ്ട് എം. അബ്ദുൾ ലത്തീഫ്  എന്നിവർ സംയുക്ത പ്രസ്താവനയിൽ കേരള സർക്കാറിനോട് ആവശ്യപ്പെട്ടത്.ഇരുപതിൽ കൂടുതൽ ബോട്ടുകൾ ടൂറിസ്റ്റ് കേന്ദ്രമായി മാറിയ പൊന്നാനി കർമ്മയിൽ കാലത്ത് മുതൽ രാത്രി എഴ് മണി വരെ നിരവധി ട്രിപ്പുകളിൽ  ടൂറിസ്റ്റ്കളായ യാത്രക്കാരുമായി ബോട്ട് സർവ്വീസ്  നടത്തുന്നുണ്ട്.ദിനംപ്രതി നല്ല തിരക്ക് കൂടി കൊണ്ടിരിക്കുന്നു .പേരിനു പോലും ലൈഫ് ജാക്കറ്റ് അധികം ബോട്ടുകളിലും കാണുന്നില്ല.വൈകിട്ട് ആറുമണിക്ക് മുന്നേ നിർത്തിവെക്കേണ്ട ബോട്ട് യാത്ര ചില ദിവസങ്ങളിൽ ഏഴുമണി കഴിഞ്ഞ് രാത്രിയിലും അവസാനിക്കുന്നില്ല.ടൂറിസ്റ്റ് യാത്ര ക്കാരുമായി ഓടുന്ന ബോട്ടുകളിൽ അധികവും സാധാരണ മൽസ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിന്റെ മോഡൽ മാറ്റി ടൂറിസ്റ്റ് യാത്ര ബോട്ട് മാതൃകയിൽ രൂപാന്തരമാക്കി മാറ്റിയിരിക്കയാണ്.യാത്രക്കാർക്ക് അറിയുന്നില്ല ഈ ബോട്ടിൽ എത്ര പേർക്ക് കയറാം എന്നുള്ള വിവരം.അപകടം സംഭവിച്ചാൽ കൊലപാതകത്തിന് കേസ് എടുക്കേണ്ടത് ബോട്ടിന്റെ ഉടമകൾക്കെതിരെയും  ഉത്തരവാദിത്വമുള്ള ഗവണ്മെന്റ് ഉദ്ദേഗസ്ഥരുടെ പേരിലായിരിക്കണം.ലിഫ്റ്റിനകത്ത് എഴുതി വെച്ചത് പോലെ

ബോട്ടിനകത്ത് കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം,ലൈഫ് ജാക്കറ്റിന്റെ എണ്ണവും,ലൈസൻസ് നമ്പർ,അവസാനിക്കുന്ന ദിവസവും കൃത്യമായി വിവരിക്കണം .ഫിറ്റ്നസ് സർട്ടിഫിക്കറ്റ്

ഒരു ബോർഡിൽ എഴുതി യാത്രക്കാർ കാണുന്ന രീതിയിലും പ്രദർശിപ്പിക്കണം.ഇത്തരം ബോട്ടുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടോ  എന്ന് യാത്രക്കാർക്ക്  എളുപ്പത്തിൽ ഉറപ്പു വരുത്താൻ കഴിയണം.ഇതിൽ യാത്ര ചെയ്യുന്നവരിലധികവും സ്ത്രീകളും പ്രായമായവരും കുട്ടികളുമാണ്. നീന്താൻ അറിയാത്തവരാണ് അധികപേരും എന്നത് കൊണ്ട് 

അവരുടെ സുരക്ഷ ഉറപ്പ് വരുത്താൻ സക്കറിന് ബാദ്ധ്യയുണ്ടെന്നും കോൺഗ്രസ് നേതക്കൾ പറഞ്ഞു.പൊന്നാനിയിലെ ടൂറിസ്റ്റ് ബോട്ട് സുരക്ഷ കർശന നിയന്ത്രണ വിധേയമാക്കണമെന്ന് മാസങ്ങൾക്ക് മുൻപ് താലൂക്ക് സഭയിൽ മുൻ എം.പി. സി. ഹരിദാസ് ആവശ്യപ്പെട്ടിരുന്നതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.