09 May 2024 Thursday

എടപ്പാളിൽ മാലിന്യങ്ങൾ ജനകീയമായി നീക്കം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി

ckmnews

എടപ്പാളിൽ മാലിന്യങ്ങൾ ജനകീയമായി നീക്കം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി 


എടപ്പാൾ:ഗ്രാമ പഞ്ചായത്ത്

മാലിന്യം വലിച്ചെറിയൽ രഹിത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി മാലിന്യങ്ങൾ ജനകീയമായി നീക്കം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.18-ാം വാർഡിൽ

വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയിലക്കാട് അയനിച്ചിറ ഭാഗത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പരിപാടി  ചങ്ങരംകുളം സി ഐ ബഷീർ ചിറക്കൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അഫീഫ നവാസ് അദ്ധ്യക്ഷത വഹിച്ചു. ജെ എച്ച് ഐ ജീമ ,അശോകൻ, മർസൂഖ്, ബഷീർ, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.