09 May 2024 Thursday

കേരളത്തെ ഒരു നവ പരിജ്ഞാന സമൂഹമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം:മന്ത്രി ഡോ.ആർ. ബിന്ദു

ckmnews

കേരളത്തെ ഒരു നവ പരിജ്ഞാന സമൂഹമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം:മന്ത്രി ഡോ.ആർ. ബിന്ദു


എടപ്പാൾ:: കേരളത്തെ ഒരു നവ പരിജ്ഞാന സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ,സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.അഭ്യസ്തവിദ്യരായ ഉദ്യോഗാർഥികളുടെ തൊഴിൽസാധ്യത വർധിപ്പിക്കുന്നതിനായി അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തിൽ രൂപകൽപ്പന ചെയ്ത തവനൂരിലെ സാമൂഹിക നൈപുണ്യ പാർക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കുറ്റിപ്പുറം-പൊന്നാനി ദേശീയപാതയിൽ കൂരടയിലുള്ള 1.5 ഏക്കർ സ്ഥലത്താണ് പാർക്ക് ഒരുക്കിയിട്ടുള്ളത്.യുവതലമുറയ്ക്ക് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിലൂടെ മികച്ചതൊഴിൽ പരിശീലനവും തൊഴിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. 17.3 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി സ്‌കിൽ പാർക്കുകളിൽ ദേശീയ-അന്തർദേശീയ നിലവാരമുള്ള കോഴ്സുകളിൽ പരിശീലനം ലഭിക്കും.

പരിപാടിയിൽ കെ.ടി. ജലീൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാരായ

സി.പി. നസീറ, ഒ.ശ്രീനിവാസൻ, ജില്ലാ പഞ്ചായത്ത് അംഗം പി.പി. മോഹൻദാസ്, തവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം അക്ബർ കുഞ്ഞു, തവനൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.പി. പ്രവിജ,അസാപ് കേരള ഹെഡ് സി.എസ്.പി ഇ.വി. സജിത് കുമാർ, ജില്ലാ പ്രോഗ്രാം മാനേജർ എച്ച്. ഹരീഷ് നായർ,പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ സലിം, ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.