26 April 2024 Friday

പന്താവൂർ ശ്രീലക്ഷ്മീനരസിംഹ മൂർത്തീ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം നടന്നു

ckmnews


ചങ്ങരംകുളം:പന്താവൂർ ശ്രീലക്ഷ്മീനരസിംഹ മൂർത്തീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു.ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഏർക്കര നാരായണൻ നമ്പൂതിരി , മേൽശാന്തി കുന്നത്തുമന കൃഷ്ണൻ നമ്പൂതിരി തിരുവല്ല,ഏർക്കര മനു ശങ്കരൻ നമ്പൂതിരി എന്നിവർ നിത്യനിദാന ചടങ്ങുകൾക്കും നവകം,പഞ്ചഗവ്യം, ശ്രീഭൂതബലി സഹിതമുള്ള ഉദയാസ്തമയ പൂജയ്ക്കും നേതൃത്വം നൽകി. തുടർന്നു നടന്ന പ്രസാദ ഊട്ടിൽ നിരവധി ഭക്തജനങ്ങളും പള്ളി കമ്മറ്റി, മദ്രസ കമ്മറ്റി പ്രതിനിധികളുമുൾപ്പെടെയുള്ള നാട്ടുകാരും പങ്കെടുത്തു.