09 May 2024 Thursday

വട്ടംകുളം കുടുംബശ്രീ സി ഡി എസിന്റെ വാർഷികാഘോഷത്തിന് തുടക്കമായി

ckmnews


എടപ്പാൾ: കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വട്ടംകുളം കുടുംബശ്രീ സി ഡി എസ് വാർഷികം അരങ്ങ്  2023- ഒരുമയുടെ പലമ നടുവട്ടം വിവാ പാലസിൽ സംഘടിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്കിൽ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ  അഡ്വക്കേറ്റ് പി പി മോഹൻദാസ് ലൈഫ് 2020 ഭവന പദ്ധതിയിൽ പൂർത്തീകരിച്ച  ആദ്യ വീടിന്റെ താക്കോൽദാനം നിർവഹിച്ചു. ദീപ മണികണ്ഠൻ, എം എ നജീബ്, ഷീജ, മൻസൂർ മരയങ്ങാട്ട്, ഫസീല, യുപി പുരുഷോത്തമൻ, കെ പി റാബിയ, ശ്രീജ പാറക്കൽ, പത്തിൽ അഷറഫ്, കെ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്ത സംസാരിച്ചു.സിഡിഎസ് ചെയർപേഴ്സൺ കെ കാർത്തിയായനി  സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പി സഞ്ജയ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.