26 April 2024 Friday

സോഷ്യല്‍ മീഡിയയിലെ പരിഹാസം അധ്യാപകനെതിരെ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

ckmnews


ചങ്ങരംകുളം:സോഷ്യല്‍ മീഡിയയില്‍ നേതാക്കളെ പരിസഹിച്ച അധ്യാപകനെതിരെ മുസ്ലിംലീഗ് സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.ആലംകോട് ചിയ്യാനൂർ  സ്കൂളിലെ പ്രധാനാധ്യാപകനും ആലംകോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ഇംപ്ലിമെന്റ് ഓഫീസറും ആയ സുരേഷ് മാസ്റ്റർ മുസ്ലിം ലീഗ് നേതാക്കളെയും പാർട്ടിയെയും  മോശമായി ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചിയ്യാനൂർ ജിഎല്‍പി സ്കൂളിലേക്ക്  പ്രതിഷേധ മാർച്ച് നടത്തിയത്.മാർച്ച്  നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ഉദ്ഘാടനം ചെയ്തു. പി.പി യൂസഫലി അധ്യക്ഷത വഹിച്ചു.ബഷീർ കക്കിടിക്കൽ, എം.കെ അൻവർ, ഇ നൂറുദ്ദീൻ,അസ്ഹർ പെരുമൂക്ക് ഉസ്മാൻ പന്താവൂർ ഇ.വി ബഷീർ മൗലവി വി വി സലീം കോക്കൂർ,  കെ ഹമീദ് ,ഷെബീർ മാങ്കുളം റാഷിദ് കോക്കൂർ എന്നിവർ.പ്രസംഗിച്ചു.ഉമ്മർ തലാപ്പിൽ  അബ്ദുള്ളകുട്ടി എറവറാംകൂന്ന്, മാനു ചുള്ളിയിൽ എം വി കുഞ്ഞി ബാപ്പു, ജബ്ബിർ മാന്തടം  മനീഷ് കുമാർ സി മുഹമ്മദുണ്ണി, കെ എം ജബ്ബാർ, ഷൗക്കത്ത് കാളച്ചൽ, അക്ബർ പെരുമൂക്ക്  എം വി അബദുൾ ഹയ്യ് ബക്കർ കിഴിക്ക്മുറി  എന്നിവർ നേതൃത്വം നൽകി.കമ്മറ്റി ചങ്ങരംകുളം പോലീസിലും മലപ്പുറം  ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്കും പരാതി നൽകി.