09 May 2024 Thursday

നികുതി വർധനക്കെതിരെ വട്ടംകുളത്ത് പ്രമേയം പാസാക്കി

ckmnews

നികുതി വർധനക്കെതിരെ വട്ടംകുളത്ത്  പ്രമേയം പാസാക്കി


എടപ്പാൾ: സംസ്ഥാന സർക്കാർ ഏപ്രിൽ ഒന്നുമുതൽ തുടക്കം കുറിച്ച നികുതി പരിഷ്കരണത്തിൻ്റെ പെർമിറ്റ്‌ ഫീസ് 15 ഇരട്ടിയും, അപേക്ഷ ഫീസ് 20 ഇരട്ടിയും വർധിപ്പിച്ചിരിക്കുകയാണ്.ജനങ്ങളുടെ നടുവൊടിക്കുന്ന ഈ പ്രവണതയിൽ നിന്നു വിട്ടു നിൽക്കണമെന്നും,ഇതുവഴി പഞ്ചായത്തിന് അധികമായി ലഭിക്കുന്ന വരുമാനം വേണ്ടായെന്നും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് വട്ടംകുളം ഗ്രാമപഞ്ചായത്ത്  പ്രമേയം അവതരിപ്പിച്ചു,എം എ നജീബ് അവതാരകനായും,മൻസൂർ മരയങ്ങാട്ട് അനുവാദകനായുമാണ് പ്രമേയം കൊണ്ടുവന്നത്.