26 April 2024 Friday

വി വി പ്രകാശ് അനുസ്മരണ യോഗം നടത്തി

ckmnews


 പൊന്നാനി:ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ ഡിസിസി പ്രസിഡണ്ട് വിവി പ്രകാശിന്റെ രണ്ടാം ചരമവാർഷിക അനുസ്മരണം കെപിസിസി മെമ്പർ കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി എൻ എ ജോസഫ് അധ്യക്ഷത വഹിച്ചു. മംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി എം പുരുഷോത്തമൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. എ പവിത്രകുമാർ, പ്രദീപ് കാട്ടിലായിൽ, എം ഗഫൂർ, ഊരകത്ത് രവി സി സോമൻ, എം ഫസലു, ജെ പി വിനീത്, ആർ വി മുത്തു, റഹീം കടവനാട്, ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.