09 May 2024 Thursday

ഗോൾഡൻ ഫിഫ്റ്റിക്ക് അഭിവാദ്യ പ്രകടനം നടത്തി

ckmnews

ഗോൾഡൻ ഫിഫ്റ്റിക്ക് അഭിവാദ്യ പ്രകടനം നടത്തി


എടപ്പാൾ: നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ നടക്കുന്ന  ഗോൾഡൻ ഫിഫ്റ്റിയുടെ ഭാഗമായി ഏപ്രിൽ 29നു കണ്ണൂരിൽ നടക്കുന്ന എസ് എസ് എഫ് വിദ്യാർത്ഥി സമ്മേളനത്തിനു അഭിവാദ്യമർപ്പിച്ച് എസ് വൈ എസ് എടപ്പാൾ സോൺ കമ്മിറ്റി നടുവട്ടം സെൻ്ററിൽ പ്രകടനം നടത്തി. എടപ്പാൾ സോൺ പ്രസിഡൻ്റ് നജീബ് അഹ്സനി, സെക്രട്ടറി ആസിഫ് തണ്ടിലം,അഷ്റഫ് അൽ ഹസനി, വി. ഷിഹാബ് മുസ്‌ലിയാർ, അബ്ദുൽ മജീദ് അഹ്സനി, അനസ് മാണൂർ, ഉമർ സഖാഫി കക്കിടിപ്പുറം, ഉമർ സഅദി ഐങ്കലം, അഫ്സൽ സഅദി, സുഹൈൽ കാളാച്ചാൽ നേതൃത്വം നൽകി.