09 May 2024 Thursday

അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഈദ് സ്നേഹസംഗമം ശ്രദ്ധേയമായി

ckmnews

അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഈദ് സ്നേഹസംഗമം ശ്രദ്ധേയമായി


എടപ്പാൾ: അയിലക്കാട് അൽ സിറാജ് ചാരിറ്റബിൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഈദ് സ്നേഹസംഗമം ശ്രദ്ധേയമായി.ഫാഷിസവും ലഹരിയാസക്തിയും മാനവികതയുടെ മുഖ്യശത്രുവായ വർത്തമാന സാഹചര്യത്തെ നേരിടാൻ മത-രാഷട്രീയ ഭിന്നതകൾക്കതീതമായ മുന്നേറ്റം പൂർവ്വാധികം ശക്തിപ്പെടണമെന്ന് കാളാച്ചാലിൽ ഓഡിറ്റോറിയത്തിൽ അയിലക്കാട്  സംഘടിപ്പിച്ച സ്നേഹസംഗമം അഭിപ്രായപ്പെട്ടു.ടി.പി.മുഹമ്മദലി മൗലവിയുടെ അദ്ധ്യക്ഷതയിൽ അടാട്ട് വാസുദേവൻ ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ.ആർ.അനീഷ്,കക്കിടിപ്പുറം സ്വാലിഹ് മുസ്ല്യാർ ,സിദ്ധീഖ് മൗലവി അയിലക്കാട്,അശ്റഫ് സഖാഫി മുതുകാട് ,വാരിയത്ത് മുഹമ്മദലി ,പി.പി. നൗഫൽ സഅദി ,സി.വി. ജലീൽ അഹ്സനി ,പി.കെ.അബ്ദുല്ലക്കുട്ടി,കളത്തിൽ അക്ബർ,കെ.പി.ജഹാoഗീർ , ജലീൽ ബദവി എന്നിവർ പ്രസംഗിച്ചു.എ.പി.ഷൗക്കത്ത് സഖാഫി സ്വാഗതവും സി.പി. ബഷീർ നന്ദിയും പറഞ്ഞു.