09 May 2024 Thursday

ചങ്ങരംകുളം പന്താവൂരിൽ പാലത്തിന് മുകളിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാക്കൾക്ക് ഗുരുതര പരിക്ക്

ckmnews

ചങ്ങരംകുളം പന്താവൂരിൽ പാലത്തിന് മുകളിൽ  നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാക്കൾക്ക് ഗുരുതര പരിക്ക്


ചങ്ങരംകുളം:പന്താവൂരിൽ പാലത്തിന് മുകളിൽ നിയന്ത്രണം വിട്ട ബൈക്ക് കൈവരിയിൽ ഇടിച്ച് മറിഞ്ഞ് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.പെരുമ്പിലാവ് സ്വദേശികളായ മിഷാൽ (18)അലി(15)എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച കാലത്ത് 7 മണിയോടെയാണ് അപകടം.തൃശ്ശൂർ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ഇവർ സഞ്ചരിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിയുകയായിരുന്നു.പരിക്കേറ്റവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.