09 May 2024 Thursday

വൃദ്ധസദനത്തിലെ അന്തെവാസികൾക്ക് വിഷുക്കൈനീട്ടം നൽകി ജെസിഐയുടെ ആഘോഷം

ckmnews

വൃദ്ധസദനത്തിലെ അന്തെവാസികൾക്ക് വിഷുക്കൈനീട്ടം നൽകി ജെസിഐയുടെ  ആഘോഷം


എടപ്പാൾ: തവനൂർ വൃദ്ധ സദനത്തിലെ 70-ലധികം അന്തേവാസികൾക്ക് ഭക്ഷണവും വിഷുക്കൈനീട്ടവും നൽകി ജെസിഐ എടപ്പാൾ ചാപ്റ്റർ ഇത്തവണ വിഷു ആഘോഷിച്ചു. ജെസിഐ ഇന്ത്യയുടെ പദ്ധതിയായ ഡൊണേറ്റ് ഫുഡ് ആൻഡ് ഫുഡ് കിറ്റ്സ് ഫോർ നീഡി പീപ്പിൾ പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജെസിഐ എടപ്പാൾ ചാപ്റ്റർ പ്രസിഡൻ്റ് മുഹമ്മദ് അഷ്റഫ്, ജെസി സീത്ത് എന്നിവർ സംസാരിച്ചു. പ്രശാന്ത്, സുധീർ, നിസാർ, ഗസൽ എന്നിവർ പങ്കെടുത്തു.