26 April 2024 Friday

പുതുപൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു

ckmnews

പുതുപൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു


പുതുപൊന്നാനി അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു.മത്സ്യ ബന്ധനം കഴിഞ്ഞ് കരയിലേക്ക് തിരിച്ചു വരുന്നതിനിടെ പുലർച്ചെ രണ്ടു മണിയോടെ പുതുപൊന്നാനി അഴിമുഖത്ത് വെച്ച് ഇബ്രാഹിം എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫൈബർ വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്.അപകടത്തിൽ പരിക്കുപറ്റിയ വള്ളത്തിലെ തൊഴിലാളികളായ അലി, ഹസ്സൻ എന്നിവരെ പൊന്നാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെ ഉണ്ടായിരുന്ന ഹംസകോയ, ഫാറൂഖ് എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ദിവസകൾക്ക് മുൻപ് പുതുപൊന്നാനി അഴിമുഖത്ത് മണൽതിട്ടയിലിടിച്ച് മുങ്ങിയ ബോട്ടിൻ്റെ വലയിൽ ഫൈബർ വള്ളത്തിൻ്റെ എഞ്ചിൻ കുടുങ്ങിയതാണ് അപകടത്തിന് കാരണം. വള്ളത്തിലെ എഞ്ചിൻ, വല, മീൻ എന്നിവ മുങ്ങിപ്പോയി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി തൊഴിലാളികൾ പറഞ്ഞു