09 May 2024 Thursday

ഇമ്പിച്ചിബാവ സ്മാരക ഗ്രന്ഥാലയത്തിന് പി സുരേന്ദ്രൻ പുസ്തകങ്ങൾ സമ്മാനിച്ചു

ckmnews

ഇമ്പിച്ചിബാവ സ്മാരക ഗ്രന്ഥാലയത്തിന് പി സുരേന്ദ്രൻ പുസ്തകങ്ങൾ സമ്മാനിച്ചു


എടപ്പാൾ:ഏലംകുളം ഇഎംഎസ് സമുച്ചയത്തിൽ ആരംഭിക്കുന്ന ഇമ്പിച്ചിബാവ സ്മാരക ഗ്രന്ഥാലയത്തിന്  സാഹിത്യകാരൻ പി സുരേന്ദ്രൻ്റെ പുസ്തക ശേഖരത്തിൽ നിന്ന് അദ്ദേഹം എഴുതിയ 1921 പോരാളികൾ വരച്ച ദേശ ഭൂപടങ്ങൾ ഉൾപ്പെടെയുള്ള നിരവധി പുസ്തകങ്ങൾ സമ്മാനിച്ചു. സിപിഐ എം എടപ്പാൾ എടപ്പാൾ ഏരിയ കമ്മിറ്റി അംഗവും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ സി രാമകൃഷ്ണന് വിഷുകൈ നീട്ടമായി പുസ്തകങ്ങൾ കൈമാറി. എം മുസ്തഫ, എം ബി ഫൈസൽ, പി ജി വിനോദ്, എം എ നവാബ്, ടി ഷാജഹാൻ എന്നിവർ സംസാരിച്ചു.ചടങ്ങിന് പി വി കൃഷ്ണൻ സ്വാഗതം പറഞ്ഞു.