09 May 2024 Thursday

തൂലിക സര്‍ഗ്ഗാലയ നരണിപ്പുഴയുടെ നേതൃത്വത്തില്‍ കൈ കഴുകല്‍ കേന്ദ്രം സ്ഥാപിച്ചു

ckmnews

തൂലിക സര്‍ഗ്ഗാലയ നരണിപ്പുഴയുടെ നേതൃത്വത്തില്‍ കൈ കഴുകല്‍ കേന്ദ്രം സ്ഥാപിച്ചു


*#COVID19*

*#കൈവിടാതിരിക്കാം...#കൈ_കഴുകൂ*


ചങ്ങരംകുളം:തൂലിക സർഗ്ഗാലയ നരണിപ്പുഴയുടെ നേതൃത്വത്തിൽ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി  നരണിപ്പുഴയിൽ സ്ഥാപിച്ച ഹാൻഡ് വാഷ് കോർണറുകളുടെ    ഉദ്ഘാടനം

*ബഹു:വാർഡ് മെമ്പർ നരണിപ്പുഴ മുഹമ്മദലി* നിർവഹിച്ചു.

അതോടൊപ്പം തന്നെ രോഗപ്രതിരോധ ത്തിനു ഏറ്റവും പ്രാധാന്യമുള്ള സാനിറ്റൈസർ തൂലിക തണൽത്തറമ്മേൽ സ്ഥാപിച്ചു,തൂലിക പ്രസിഡന്റ് *ഫാസിൽ km* ഉദ്ഘാടനം ചെയ്തു.പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി  ഇറക്കിയ നോട്ടീസുകൾ പത്രങ്ങൾ മുകേനയും,നമ്മുടെ നാട്ടിലെ കവലകളിലും,കടകളിലും,നമ്മുടെ പ്രദേശത്തിലൂടെ പോകുന്ന ബസുകളിലും വിതരണം ചെയ്തു.