26 April 2024 Friday

തവനൂരില്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ ഒരു കോടി മുപ്പത്തി എട്ടരലക്ഷം രൂപ പിടികൂടി

ckmnews


എടപ്പാൾ: കുറ്റിപ്പുറത്ത് ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന ഒരു കോടി മുപ്പത്തിയെട്ടര ലക്ഷം രൂപ പിടികൂടി. സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് പണം പിടികൂടിയത്. നാഗ്പൂരിൽ നിന്ന് സാധനങ്ങളുമായി എത്തിയ ലോറിയിൽ നിന്നാണ് രഹസ്യ അറയിൽ സൂക്ഷിച്ച പണം കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്നാണ് പരിശോധിച്ചതെന്നും ചാലിശ്ശേരി സ്വദേശി ഷിജോയ് എന്ന ആൾക്ക് സഹോദരൻ കൊടുത്തയച്ച പണമാണന്നും പിടിച്ചെടുത്ത തുക കുറ്റിപ്പുറം പോലീസിന് കൈമാറുമെന്നും ഐടി ഡിപ്പാർട്ട്മെൻ്റും ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റും തുടർ നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് സിഐ അനിൽ കുമാർ പറഞ്ഞു