26 April 2024 Friday

പൊന്നാനി ഡിപ്പോയിൽ നിന്ന് വയനാട്ടിലേക്ക് ഉല്ലാസയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി

ckmnews

പൊന്നാനി ഡിപ്പോയിൽ നിന്ന് വയനാട്ടിലേക്ക് ഉല്ലാസയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി


പൊന്നാനി:കുറഞ്ഞ ചിലവിൽ ഒരു യാത്ര.ഈ മധ്യവേനലവധി ദിനങ്ങൾ ആഘോഷമാക്കാൻ വയനാട്ടിലേക്ക് ഉല്ലാസയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി.പൊന്നാനി ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ഈ യാത്രയിൽ ചമ്രവട്ടം, ആലത്തിയൂർ, തിരൂർ, താനൂർ, പരപ്പനങ്ങാടി ഭാഗങ്ങളിൽ നിന്നുള്ളവർക്കും പങ്കാളികളാകാം. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് അവസരം ഉണ്ടായിരിക്കുക. 


വെളുപ്പിനേ പുറപ്പെട്ട് താമരശ്ശേരി ചുരം വ്യൂ പോയിൻ്റ്, ബാണാസുര സാഗർ ഡാം, പൂക്കോട് തടാകം, എടക്കൽ ഗുഹ എന്നിവ സന്ദർശിച്ച് അന്നേ ദിവസം രാത്രിയോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഒരാളിൽ നിന്നും 650 രൂപ മാത്രമാണ് ചാർജ് ഈടാക്കുന്നത്.കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ബന്ധപ്പെടുക

9846 531 574 , 0494-2666 396