09 May 2024 Thursday

വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു.

ckmnews

വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു.


എടപ്പാൾ:"ഒപ്പമുണ്ട് ഉറപ്പാണ്"വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു.പഞ്ചായത്തിൽ നിന്നും നൽകി വരുന്ന സേവനങ്ങൾ,കേന്ദ്ര- സംസ്ഥാന സർക്കാർ നൽകുന്ന വിവിധ സേവനങ്ങൾ ധനസഹായങ്ങൾ,വിവിധ ഏജൻസിക്കൾ,ബോഡുകൾ നൽകുന്ന ധന സഹായങ്ങൾ തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നും പൊതു ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളെ കുറിച്ച് അറിയാനും അവ നേടിയെടുക്കുന്നതിന് വേണ്ട മാർഗ നിർദേശങ്ങളും,സഹായങ്ങളും ലഭിക്കാനും സഹായം നൽകുന്നതിനാണ് സംസ്ഥാന സർക്കാർ 

സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററുകൾ എല്ലാ പഞ്ചായത്തുകളിലും ഒരുക്കുന്നത്.വട്ടംകുളം ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അബ്ദുൾ മജീദ് കഴുങ്കിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  അദ്ധ്യക്ഷത വഹിച്ചു.സ്ഥാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ നജീബ്, മൻസൂർ മറയങ്ങാട്ട്, ഷീജ തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും,ജീവനക്കാരും പങ്കെടുത്തു.