26 April 2024 Friday

മന്ത്രി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി

ckmnews

മന്ത്രി കെ.ടി.ജലീൽ രാജി വെക്കുക

പ്രതിഷേധ പ്രകടനം നടത്തി.


പൊന്നാനി:സ്വർണ്ണകള്ളക്കടത്ത് കേസിൽ അന്വേഷണ വിധേയനായ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ സദസ്സും നടത്തി.മണ്ഡലം പ്രസിഡണ്ട് എൻ പി നബീലിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി ടി. കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. പുന്നക്കൽ സുരേഷ്, എ പവിത്ര കുമാർ പ്രദീപ് കാട്ടിലായിൽ, കെ ടി ജമാൽ, സന്തോഷ് കടവനാട്, അബു കാളമ്മൽ, കെ പി സോമൻ, എം ഷംസുദ്ദീൻ, അഡ്വ സൂജീർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.