26 April 2024 Friday

നെഹല്‍ വി രഞ്ജിത്തിനെയും എടപ്പാള്‍ വിശ്വനെയും ആദരിച്ചു

ckmnews

നെഹല്‍ വി രഞ്ജിത്തിനെയും എടപ്പാള്‍ വിശ്വനെയും ആദരിച്ചു


എടപ്പാള്‍:ഫ്ളവേർസ് ടോപ് സിംഗർ ഫൈനലിൽ മികച്ച കോൺസിസ്റ്റന്റ് പെർഫോർമറായി തിരഞ്ഞെടുത്ത നമ്മുടെ നാടിന്റെ അഭിമാനമായ നെഹൽ. വി. രഞ്ജിത്തിനെയും, ഗ്രാമം കൂട്ടായ്മയോട് എന്നും സഹകരിക്കുന്ന പ്രശ്‌സ്ത  ഗായകൻ എടപ്പാൾ വിശ്വനെയും വെങ്ങിനിക്കര ഗ്രാമം കൂട്ടായ്മ ആദരിച്ചു. 

വെങ്ങിനിക്കരയിൽ ജാതി- മത -രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുന്ന ഒരു  സംഘടനയാണ് ഗ്രാമം കൂട്ടായ്മ. എടപ്പാൾ വിശ്വൻ നേഹ ലിനു ഗ്രാമം കൂട്ടായ്‌മ ഉപഹാരം നൽകി ആദരിക്കുകയും, ഗ്രാമം കൂട്ടായ്മ സെക്രട്ടറി പ്രജിത്ത് തേറയിൽ എടപ്പാൾ വിശ്വനെ ആദരിക്കുകയും,കൂട്ടായ്മക്ക് വേണ്ടി I V ടീച്ചർ ആശംസ അറിയിക്കുകയും  ചെയ്തു. 

 ഗ്രാമം കൂട്ടായ്മ പ്രസിഡന്റ്‌ റാബിയ. കെ. പി. രാജീവ്‌ മക്കോ ത്ത്, കിഷോർ കൃഷ്ണൻ, പ്രകാശൻ. ടി. വി. എന്നിവരും പങ്കെടുത്തു.