09 May 2024 Thursday

എടപ്പാളിലെ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് പിൻവലിച്ചു

ckmnews


എടപ്പാൾ:ബസ് തൊഴിലാളികൾ നടത്തി വന്ന സമരം പിൻവലിക്കുന്നതായി തൊഴിലാളികൾ അറിയിച്ചു.തിരൂർ ഡി വൈ എസ് പി ബിജു ബസ് ജീവനക്കാരുമായി  നടത്തിയ ചർച്ചയിലാണ് സമരത്തിൽ നിന്ന് പിന്മാറാൻ തൊഴിലാളികൾ തയ്യാറായത്.ബസുകൾ തടഞ്ഞതിന്റെ പേരിൽ എടപ്പാളിൽ നിന്ന് ഇന്ന് കസ്റ്റഡിയിലെടുത്ത 4 തൊഴിലാളികളെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.