09 May 2024 Thursday

എടപ്പാൾ ടൗണിൽ പൊട്ടിയ പൈപ്പ് നന്നാക്കാൻ റോഡ് പൊളിച്ചു രണ്ടാഴ്ച കഴിഞ്ഞും കുഴിയടച്ചില്ല വാട്ടർ അതോറിറ്റിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ

ckmnews

എടപ്പാൾ ടൗണിൽ പൊട്ടിയ പൈപ്പ് നന്നാക്കാൻ റോഡ് പൊളിച്ചു

രണ്ടാഴ്ച കഴിഞ്ഞും കുഴിയടച്ചില്ല വാട്ടർ അതോറിറ്റിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ


എടപ്പാൾ:എടപ്പാൾ ടൗണിൽ തൃശൂർ റോഡിൽ വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയതിനെ തുടർന്ന് വെട്ടിപ്പൊളിച്ച റോഡ് രണ്ടാഴ്ച കഴിഞ്ഞിട്ടും മണ്ണിട്ട് മൂടാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.രണ്ട് ആഴ്ച കഴിഞ്ഞിട്ടും കുഴി അടക്കാത്തതാണ് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നത്.തിരക്കേറിയ പ്രധാന റൗഡിൽ കുഴിയിൽ നിന്നും കയറ്റിയ മണ്ണും റോഡരികിൽ കൂട്ടിയിട്ടതും അപകടങ്ങൾക്ക് കൂടി കാരണമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.തൃശൂർ റോഡിൽ പാലം തുടങ്ങുന്നതും റിങ്ങ് റോഡ് ആരംഭിക്കുന്നതും വള്ളത്തോൾ കോളജ് റോഡ് തുടങ്ങുതും കൂടി ഏറെ തിരക്കേറിയ സ്ഥലത്താണ് ജനങ്ങൾക്ക് ഏറെ പ്രയാസമുണ്ടാക്കുന്ന പ്രവൃത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം