26 April 2024 Friday

ഗാരീരിക വെല്ലുവിളികളെ അതിജീവിച്ച് വേദിയിൽ നൃത്തച്ചുവടുകളുമായെത്തിയ ശിവപ്രിയക്ക് അഭിനന്ദനപ്രവാഹം

ckmnews

ഗാരീരിക വെല്ലുവിളികളെ അതിജീവിച്ച് വേദിയിൽ നൃത്തച്ചുവടുകളുമായെത്തിയ ശിവപ്രിയക്ക് അഭിനന്ദനപ്രവാഹം  


പൊന്നാനി:ഗാരീരിക വെല്ലുവിളികളെ അതിജീവിച്ച് ശിവപ്രിയയുടെ നൃത്തച്ചുവടുകൾ ആവേശമായി.കണ്ടുകുറുമ്പകാവ് ക്ഷേത്ര ഉൽസവവത്തിന്റെ ഭാഗമായി നെയ്തല്ലൂർ ദേശക്കൂത്തുമായി ബന്ധപ്പെട്ട് അരങ്ങേറിയ നൃത്ത നൃത്യങ്ങളിലാണ് ശാരീകമായി വെല്ലുവിളികൾ നേരിടുന്ന എടപ്പാൾ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി കൂടിയായ ശിവപ്രിയ കമ്മറ്റി ഭാരവാഹികളുടെ സഹായത്തോടെ വേദിയിലെത്തി നൃത്തം അവതരിപ്പിച്ചത്. ഗാരീരിക അവശതകൾ മറന്ന് ഏറെ ആവേശത്തോടെ നൃത്തം ചെയ്ത ശിവപ്രിയക്ക് വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.ക്ഷേത്രത്തിലെ ശബ്ദ വെളിച്ച സംവിധാനം ഒരുക്കിയ പത്രപ്രവർത്തകൻ കൂടിയായ പ്രഗിലേഷ് ശോഭ തന്റെ ഫെയ്സ്ബുക്ക് പേജിൽ ഷയർ ചെയ്ത വീഡിയോ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ആയിരത്തിലധികം പേർ ഷയർ ചെയ്ത് രണ്ട് ലക്ഷത്തിലധികം പേർ കണ്ട് അഭിപ്രായമറിയിച്ചു.നൃത്തം അഭ്യസിച്ചവരും അല്ലാത്തവരും  മലയാളികളും അല്ലാത്തവരുമായ നിരവധി പേരാണ് ശിവപ്രിയക്ക് അഭിനന്ദനങ്ങൾ അറിയിച്ച് എത്തുന്നത്. നൃത്ത വേഷം ധരിക്കുന്നതിനോട് ഏറെ പ്രിയമുള്ള ശിവപ്രിയയെ അണിയിച്ചൊരുക്കുന്നതും വേദിയിലെത്തിക്കുന്നതും നൃത്തചുവടുകൾ ഒരുക്കുന്നതും അമ്മ സിന്ധുവാണ്. സ്കൂൾ കലോൽസവങ്ങളിൽ നിരവധി പുരസ്കാരങ്ങൾ ഏറ്റുവാങി എടപ്പാൾ പൊൽപ്പാക്കരയിലാണ് ശിവപ്രിയയും കുടുംബവും താമസിച്ചു വരുന്നത്.