Edappal
പോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം മാർച്ച് 24ന് വിപുലമായി ആഘോഷിക്കും

പോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം മാർച്ച് 24ന് വിപുലമായി ആഘോഷിക്കും
ചങ്ങരംകുളം:പോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം മാർച്ച് 24ന് വിപുലമായി ആഘോഷിക്കും.പുലർച്ചെ നട തുറക്കൽ,അഭിഷേകം,മലർ നിവേദ്യം,വിശേഷാൽ ഗണപതി ഹോമം,അഷ്ടപതിയോട് കൂടിയ ഉഷപൂജ,നവഗം പഞ്ചകവും നടക്കും.7.30ന് പറനിറപ്പ് പ്രതിഷ്ഠദിന വഴിവാടുകളും പതിവ് വഴിപാടുകളും നടക്കും.തുടർന്ന് മേളത്തോടെ കൂടി ഉച്ചപൂജ പ്രസാദഊട്ട് എന്നിവ നടക്കും.നാല് മണിക്ക് മേളത്തോടെ എഴുന്നള്ളിപ്പ്,തായമ്പക എന്നിവയും നടക്കും.രാത്രി 9.30ന് പ്രൊഫസർ കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാർകൂത്തും നടക്കും