09 May 2024 Thursday

അവശ്യ സാധനങ്ങള്‍ പൂഴ്ത്തി വെക്കുകയോ അനാവശ്യമായി സാധനം വാങ്ങിക്കൂട്ടുകയോ ചെയ്താല്‍ നടപടി

ckmnews

ചങ്ങരംകുളം:വ്യാപാരികള്‍ അവശ്യ സാധനങ്ങള്‍ പൂഴ്ത്തി വെക്കുകയോ ഉപഭോക്താക്കള്‍  അനാവശ്യമായി സാധനം വാങ്ങിക്കൂട്ടുകയോ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആലംകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.കൊറോണ ഭീതിയില്‍ ആരോഗ്യവകുപ്പും സര്‍ക്കാരും കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച സാഹചര്യത്തില്‍ വ്യാപാരികൾ ആവശ്യ സാധനങ്ങൾ ജനങ്ങൾക്ക് നൽകാതെ പൂഴ്ത്തി വച്ച് വിലക്കയറ്റം സൃഷ്ടിക്കരുതെന്നും  ഉപഭോക്താവ് ആവശ്യമായതിനേക്കാൾ കൂടുതൽ സാധനം വാങ്ങി സൂക്ഷിച്ച് വിപണിയിലും പൊതു സമൂഹത്തിലും അനാവശ്യ ഭീതി നിറക്കരുതെന്നും ആലംകോട് പഞ്ചായത്ത് പരിതിയില്‍ ഇത്തരം സാഹചര്യങ്ങള്‍ ശ്രദ്ധയില്‍  പെട്ടാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.