Edappal
സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി :റംസാൻ മാസത്തെ ബ്ലഡ് ബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കാൻ ബിഡികെ തിരൂർ താലൂക്ക് കമ്മറ്റിയും വളാഞ്ചേരി എംജിഎം എഞ്ചിനീയറിങ് കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഗവണ്മെന്റ് ഹോസ്പിറ്റൽ ബ്ലഡ് സെന്ററിന്റെ (ഐഎംഎ) സഹകരണത്തോടെ കോളേജ് ക്യാമ്പസ്സിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 82 പേർ രജിസ്റ്റർ ചെയ്യുകയും 36 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു.ക്യാമ്പിന്റെ ആദ്യാവസാനം വരെ ബിഡികെ കോർഡിനേറ്റർമാരായ അജീഷ് വെങ്ങാട്, ഹനീഫ പൂനേരി, ഫാത്തിമ നാദ, ഇല്യാസ് എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഹരിത, കോളേജ് പ്രിൻസിപ്പൽ,എൻഎസ്എസ് വളണ്ടിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി.