09 May 2024 Thursday

വിദ്യാർത്ഥികൾക്ക് ബോധവൽക്കരണവും കൗൺസിലിംഗ് ക്ലാസും സംഘടിപ്പിച്ചു

ckmnews


എടപ്പാൾ:നെല്ലിശ്ശേരി എയുപി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണവും കൗൺസിലിംഗ് ക്ലാസും സംഘടിപ്പിച്ചു.(ELA)പ്രൊജക്റ്റിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക്" നല്ല ആഹാരം നല്ല ആരോഗ്യത്തിന്"എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും" കൗമാരം, ആരോഗ്യം" എന്ന വിഷയത്തിൽ കൗൺസിലിംഗ് ക്ലാസും സംഘടിപ്പിച്ചത്.എച്ച്എം റംല ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് റഷീദ് കെ മൊയ്തു അധ്യക്ഷൻ ആയിരുന്നു. വാർഡ് മെമ്പർ ഹസൈനാർ  ചടങ്ങ് ഉദ്ഘാടനം ചെയ്തു.. വട്ടംകുളം പിഎച്ച്സി യിലെ കൗൺസിലർ ഗായത്രി,സ്റ്റാഫ്നഴ്‌സ് രജനി എന്നിവർ അടങ്ങിയ ടീമാണ് കുട്ടികൾക്ക് ക്ലാസ് എടുത്തത്.അധ്യാപകരായ രാഖി. പി, സിന്ധു ഇ.ടി,സുലൈഖ. കെ.വി എന്നിവർ നേതൃത്വം നൽകി